വനിതാ നിർമ്മാതാവിനോട് മോശമായി പെരുമാറിയെന്ന് പരാതി; ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരെ കേസ്‌

Written by Taniniram

Published on:

വനിതാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രമുഖ നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പരാതി പരിഹരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ പരാതികളാണ് ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള 9 അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവ ചൂണ്ടികാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വനിതാ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. ഇത്പരിഹരിക്കാന്‍ എന്നു പറഞ്ഞാണ് അസോസിയേഷന്‍ നേതാക്കള്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ പരാതി പരിഗണിക്കുന്നതിന് പകരം അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കാനുമായിരുന്നു നേതാക്കള്‍ ശ്രമിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് കൈമാറിയിട്ടുണ്ട്.

See also  രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ…

Related News

Related News

Leave a Comment