പി.സി.ജോര്‍ജിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു

Written by Taniniram

Published on:

പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ സംസ്ഥാന വനിത കമ്മിഷന്‍ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്‍ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന തരത്തില്‍ പി.സി ജോര്‍ജ്ജ് സംസാരിച്ചെന്നാണ് ആരോപണം.

പ്രസംഗത്തിനിടെ മാഹിയിലെ സ്ത്രീകള്‍ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല എന്ന തരത്തില്‍ ചില വാചകങ്ങള്‍ പറഞ്ഞിരുന്നു. ഇത് ആ പ്രദേശത്തെ അപമാനിക്കുന്ന താണെന്ന് ആരോപിച്ചാണ് റുമൈസ റഫീഖ് വനിതാ കമ്മിഷനെ സമീപിച്ചത്.

See also  കാസർഗോഡ് DCC ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞുവീണു മരിച്ചു

Related News

Related News

Leave a Comment