- Advertisement -
വിവാദമായ കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ലിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒരു ടിവി ചാനലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യു. ഇത് തടയണമെന്ന് ആവശ്യപ്പെട്ട് മാറാട് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ശാരീരിക പ്രശ്‌നങ്ങളാല്‍ അവശതയുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ജോളിയും ഹര്‍ജി നല്‍കിയിരുന്നു.കേസ് കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി