സീരിയൽ ഷൂട്ടിംഗിനിടെ മോശമായി പെരുമാറി; പ്രമുഖ സീരിയൽ നടിയുടെ പരാതിയിൽ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ കേസ്

Written by Taniniram

Published on:

തിരുവനന്തപുരം: സീരിയല്‍ ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ കേസെടുത്തു. സിനിമ- സീരിയല്‍ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയല്‍ നടി പരാതി നല്‍കിയത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്. ഐ. ടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയല്‍ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ഡിഐജി പൂങ്കുഴലിയാണ് അന്വേഷിക്കുന്നത്. നടിയുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് ആദ്യം കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്നാണ് പരാതി. ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതേ സീരിയലില്‍ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നടി മൊഴി കൊടുത്തിരുന്നു.

See also  വിമാനമിറങ്ങി ആട്ടോയിൽ യാത്ര തുടർന്നയാളെ കാറിൽ വന്ന 3 അംഗ സംഘം തട്ടിക്കൊണ്ടുപോയി…

Leave a Comment