മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്ത് പോലീസ്‌

Written by Taniniram

Published on:

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്ത് പോലീസ്. മേയര്‍ ആര്യാ രാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവം പരിശോധിച്ച് നടപടിയെടുക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് തിരുവനന്തപുരം ജെഎഫ്എംസി കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.
മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ പോലീസ് കേസെടുക്കാതിരുന്നതോടെയാണ് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസ്സില്‍ അതിക്രമിച്ച് കയറിയെന്നുമാണ് പരാതി.

See also  അവയവക്കടത്തില്‍ വ്യാപക അന്വേഷണം; 20 പേരെ ഇറാനിലേക്ക് കടത്തിയെന്ന് തൃശൂര്‍ സ്വദേശി സബിത്തിന്‍റെ മൊഴി

Related News

Related News

Leave a Comment