- Advertisement -
തിരുവനന്തപുരം : പ്രമുഖ അഭിഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ അഡ്വ.ജയശങ്കറിനെതിരെ കേസെടുത്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ്. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്. സച്ചിന്‍ദേവ് എം.എല്‍.എയാണ് പരാതിക്കാരന്‍. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാരാജേന്ദ്രനുമായുളള വാക്ക് തര്‍ക്കത്തെക്കുറിച്ച് യൂട്യൂബ് ചാനലില്‍ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിയായി ഉന്നയിച്ചിരിക്കുന്നത്. എഎ റഹീം എംപിയും ജയശങ്കറിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.