Sunday, July 13, 2025

മാനേജരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് പോലീസ്, നടന്‍വധഭീക്ഷണി മുഴക്കിയെന്ന് FIR -ല്‍

Must read

- Advertisement -

കൊച്ചി: മാനേജരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ പോലീസ് കേസെടുത്തു. കേസിലെ എഫ്ഐആര്‍ തനിനിറത്തിന് ലഭിച്ചു. നടന്‍ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ടൊവിനോ തോമസ് നായകനായെത്തിയ ‘നരിവേട്ട’ എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാക്കനാട്ടെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് വിപിന്‍ പരാതി നല്‍കിയിരിക്കുന്നത്. മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വിപിന്‍ കുമാറിന്റെ പരാതി.

മറ്റൊരു താരം സമ്മാനമായി നല്‍കിയ കണ്ണട ഉണ്ണി മുകുന്ദന്‍ ചവിട്ടിപ്പൊട്ടിച്ചു. മാര്‍ക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്. അത് പലരോടും തീര്‍ക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീര്‍ക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്മാറി.18 വര്‍ഷമായി ഞാന്‍ സിനിമാപ്രവര്‍ത്തകനാണ്. അഞ്ഞൂറോളം സിനിമകള്‍ക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’- വിപിന്‍ കുമാര്‍ വ്യക്തമാക്കി. മാനേജരുടെ മൊഴി എടുത്തശേഷമാണ് ഉണ്ണിക്കെതിരെ പൊലീസ് കേസെടുത്തത്.

See also  ഉണ്ണി മുകുന്ദന്റെ 'മാർക്കോ'ക്ക് 'എ സർട്ടിഫിക്കറ്റ്; മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article