- Advertisement -
ബിജെപി നേതാവും മാസപ്പടിക്കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജിനെതിരെ (Shone George) കേസെടുത്ത് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്‌കൈ 11 എന്ന പേരില്‍ വീണയ്ക്ക് കാനഡയില്‍ കമ്പനിയുണ്ടെന്ന പ്രചരിപ്പിച്ചതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് ചേര്‍ത്താണ് കേസ്. വാര്‍ത്ത പ്രചരിപ്പിച്ച പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. (Case against shone George)