- Advertisement -
കൊച്ചി | ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നാലു പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയികയായിരുന്നു.
അപകടത്തില്‍ വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായ പരുക്കില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രഥാമിക നിഗമനം