Monday, March 10, 2025

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം ; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

Must read

തൃശൂര്‍: കൊരട്ടിയില്‍ പുലര്‍ച്ചെയുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അച്ചനും മകളും മരിച്ചു. കോതമംഗലം സ്വദേശി ജെയ്‌മോന്‍ (46), മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ധ്യാനത്തിന് പോകുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജെയ്‌മോന്റെ ഭാര്യ മഞ്ജു (38), മകന്‍ ജോയല്‍ (13), ബന്ധു എന്നിവര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്.

കാറിന്റെ ബോണറ്റ് ഉള്‍പ്പെടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ജെയ്‌മോന്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.അപകടം നടന്നയുടന്‍ കൊരട്ടി പൊലീസ് അപകട സ്ഥലത്തെത്തി. ആംബുലന്‍സും വിളിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് മുന്‍സീറ്റിലുണ്ടായിരുന്ന ജെയ്‌മോനെയും ജോയന്നയേയും പുറത്തെടുത്തത്. ഉടന്‍ തന്നെ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ജെയ്‌മോന്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

See also  റിപ്പോർട്ടർ ചാനലിനെതിരെ ഡിവൈഎസ്പി വി.വി ബെന്നി; ആരോപണങ്ങൾക്ക് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിച്ചതിന്റെ വിരോധം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article