സ്ഥാനാര്‍ത്ഥികള്‍ റെഡി ; സംസ്ഥാനത്താകെ 194 സ്ഥാനാര്‍ഥികള്‍

Written by Taniniram

Published on:

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുളള മത്സരചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. 20 മണ്ഡലങ്ങളിലുമായി 194 പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് 10 പേര്‍ പത്രിക പിന്‍വലിച്ചു. സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169.

14 പേര്‍ മത്സര രംഗത്തുള്ള കോട്ടയത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. അഞ്ചു പേര്‍ മാത്രമുള്ള ആലത്തൂരിലാണ് സ്ഥാനാര്‍ഥികള്‍ കുറവ്. കോഴിക്കോട്- 13, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ 12 പേര്‍ വീതവും മത്സരംഗത്തുണ്ട്. ചാലക്കുടിയിലും ആലപ്പുഴയിലും 11 സ്ഥാനാര്‍ഥികളാണുള്ളത്. വടകരയിലും, പാലക്കാടും എറണാകുളത്തും പത്തുപേര്‍ വീതം മത്സരരംഗത്തുണ്ട്. കാസര്‍കോട്, തൃശൂര്‍, മാവേലിക്കര, വയനാട് മണ്ഡലങ്ങളില്‍ ഒന്‍പത് സ്ഥാനാര്‍ഥികളാണ്. എട്ടുപേര്‍ വീതമാണ് മലപ്പുറം, പൊന്നാനി, പത്തനംതിട്ട മണ്ഡലങ്ങളില്‍ മത്സര രംഗത്തുള്ളത്. ഇടുക്കിയിലും ആറ്റിങ്ങലും ഏഴുപേര്‍ വീതവും.

See also  മുന്‍ വ്യോമസേനാ മേധാവി ബിജെപിയില്‍ ചേര്‍ന്നു

Related News

Related News

Leave a Comment