Wednesday, May 21, 2025

ഡോക്ടര്‍ക്ക് തത്ക്കാലം വീട്ടിലിരിക്കാം !നാലുവയസ്സുകാരിയുടെ നാവില്‍ അബദ്ധത്തില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

Must read

- Advertisement -

കോഴിക്കോട്: കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ വീഴ്ച കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഷന്‍.

എന്നാല്‍ തന്റെ മകള്‍ക്ക് നേരിട്ട ദുരനുഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ കുടുബം പറഞ്ഞു. മറ്റൊരു കുട്ടിക്കും ഇത്തരത്തിലൊരു ദൗര്‍ഭാഗ്യമുണ്ടാകാതിരിക്കാനാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയതിന് നേരത്തെ ഡോക്ടര്‍ ബന്ധുക്കളോട് മാപ്പ് പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് അടിയന്തിര റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും തുടര്‍ നടപടികള്‍.

See also  The sky is full of mysteries, with the twinkling stars; മലയാള സിനിമയിൽ അടിമുടി സ്ത്രീവിരുദ്ധത, ഹേമ കമ്മീഷന്‍ റിപ്പോർട്ടിന്റെ 233 പേജുകൾ പുറത്ത്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article