Tuesday, June 10, 2025

പൊലീസിനെ കണ്ട് ഭയന്ന് MDMA പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു

എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി.

Must read

- Advertisement -

പൊലീസിനെ കണ്ട് എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. എൻഡോസ്കോപ്പിയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട് ഭയന്ന ഇയ്യാടൻ ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങുകയായിരുന്നു.

ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് ഇയ്യാടൻ ഷാനിദ് പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി ഇയാൾ വിഴുങ്ങി. വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ് ചേർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കുകയായിരുന്നു.

See also  കുതിരാനിൽ വാഹനാപകടം: ഒരാൾ മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article