- Advertisement -
മുല്ലശ്ശേരി(Mullasserry) ഗ്രാമപഞ്ചായത്തിലെ പതിയാര്‍കുളങ്ങര (07) വാര്‍ഡില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 23 ന് വോട്ടെണ്ണലും നടക്കുന്നതിനാല്‍ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ ഫെബ്രുവരി 23 നും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.