ബസും ലോറിയും കൂട്ടിയിടിച്ച് അപകടം…

Written by Web Desk1

Published on:

തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വേളാങ്കണ്ണി-ചങ്ങനാശ്ശേരി ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിൽ ഇടിച്ച കെഎസ്ആർടിസി ബസിന് പിന്നിൽ മറ്റൊരു ലോറി ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ എട്ട് പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related News

Related News

Leave a Comment