ബഡ്ജറ്റ്‌ : ക്ഷേമപെന്‍ഷനിൽ പ്രതീക്ഷ വേണ്ട

Written by Web Desk1

Published on:

വരാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന. 5 മാസത്തെ ഇപ്പോൾ തന്നെ 5 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക ജനങ്ങൾക്ക് നൽകാനുണ്ട്. അടുത്തമാസം അഞ്ചിനാണു സംസ്ഥാന ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.

2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1600 ആക്കിയത്. കെ.എന്‍. ബാലഗോപാല്‍ ഇതിനകം 3 ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ 2500 ആക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം എങ്കിലും ഒരു രൂപ പോലും കൂട്ടാനായിട്ടില്ല.

900 കോടിയോളം രൂപ ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ആവശ്യമാണ്. ഈ തുക കണ്ടെത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നവകേരളസദസില്‍ ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.

See also  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ

Related News

Related News

Leave a Comment