Friday, April 4, 2025

ബജറ്റ് പ്രഖ്യാപനം; സംസ്ഥാനത്ത് മദ്യവില വ‍‍ർധിക്കും

Must read

- Advertisement -

തിരുവനന്തപുരം : 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് (State Budget for 2024-25) ധനമന്ത്രി കെ.എൻ ബാലഗോപാൽ (Finance Minister KN Balagopal) നിയമസഭയിൽ അവതരിപ്പിച്ചു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് ഇന്ന് ബജറ്റ് അവതരിപ്പിച്ചത്.

സംസ്ഥാനത്ത് മദ്യ വില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് (For foreign liquor made in India) വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ (Excise duty) ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ (Welfare Pension) ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറ‌ഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചത്. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച.

See also  യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചു; യുവാവ് അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article