Friday, April 4, 2025

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാമുകൻ പിടിയിൽ

Must read

- Advertisement -

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം വിതുരയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ 24 കാരനായ കാമുകൻ അച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ചെ ഭർത്താവിനോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് സുനില വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, വൈകുന്നേരമായിട്ടും സുനില തിരികെ വരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകൻ അച്ചുവിനെ നെടുമങ്ങാട് പനയമുട്ടത്ത് നിന്ന് പാലോട് പോലീസ് പിടികൂടിയത്. പോലീസിന്റ വിശദമായ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു താൻ സുനിലയെ കൊലപ്പെടുത്തിയെന്ന വിവരം പറഞ്ഞത്.

താനും സുനിലയും ഒരുമിച്ച് ജീവിക്കാൻ ആ​ഗ്രഹിച്ചെന്നും അതിന് കഴിയാത്തതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി. സുനിലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം പനയമുട്ടത്ത് പോയി മരിക്കാനാണ് തീരുമാനിച്ചതെന്നാണ് പ്രതി പറഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനിലയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്. സുനിലയ്‌ക്ക് മൂന്നു വയസുള്ള മകനുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ വിതുര പോലീസിന് കൈമാറി.

See also  വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article