ഒ എൽ എക്സ് വഴി ഫോൺ വാങ്ങിയോ?, ചതി സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കൂ

Written by Web Desk1

Published on:

ആറ്റിങ്ങൽ: ഒ.എൽ.എക്സ് വഴി ഫോണിന് പണം വാങ്ങിയ ശേഷം തട്ടിപ്പു നടത്തിയതായി പരാതി. ഫോൺ വിൽക്കാനുണ്ടെന്നുകണ്ട് ആവശ്യമറിയിച്ച ആറ്റിങ്ങൽ സ്വദേശി സതീഷിനാണ് പണം നഷ്ടമായത്. കഴിഞ്ഞ 9ന് എറണാകുളം കാക്കനാട് ഇഫിനാണ് വൈകിട്ടോടെ ഫോൺ വിൽക്കുന്നതിനായി സതീഷിനെ വിളിച്ചത്.

പൈസയ്ക്ക് അത്യാവശ്യമുള്ളതിനാൽ ഫോൺ കൊറിയർ ചെയ്യാമെന്നറിയിക്കുകയും തുടർന്ന് ഫോൺ പായ്ക്ക് ചെയ്യുന്ന വീഡിയോയും ഫോണിന്റെ വിവിധ ഫോട്ടോകളും അയച്ചു. പ്രൊഫഷണൽ കൊറിയറിന്റെ കാക്കനാട് ബ്രാഞ്ചിൽ ഫോൺ ബുക്ക് ചെയ്ത് അയച്ചു എന്നതിന് തെളിവായി എച്ച്.ഐ.എസ്. 5248 49073 എന്ന നമ്പരിലുള്ള രസീതും വാട്ട്സ് ആപ്പ് വഴി അയച്ചുനൽകി. പൈസ അയക്കാൻ 9037719976 എന്ന നമ്പർ നൽകിയതിനെത്തുടർന്ന് ഗൂഗിൾ പേ വഴി പൈസ അയച്ചു.

അടുത്ത ദിവസം ആറ്റിങ്ങലിൽ കൊറിയർ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴണ് തട്ടിപ്പ് അറിയുന്നത്. ഈ രസീത് ഹരിയാനയിൽ നിന്നുള്ളതാണന്നും കാക്കനാട് ഇത്തരം രസീത് ബുക്കിംഗ് ഇല്ലായെന്നും പറഞ്ഞു. തന്ന നമ്പരിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ ഇൻകമിംഗ് കാൾ ഇല്ലെന്ന സന്ദേശം ലഭിച്ചു. ഡോക്യുമെന്റ്സയച്ച വാട്ട്സ്ആപ്പിൽ എല്ലാ മെസേജുകളും നീക്കം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.

Related News

Related News

Leave a Comment