ബോംബെ ഹൈക്കോടതി വിവാഹ തട്ടിപ്പ് വീരന് ജാമ്യം നിഷേധിച്ചു

Written by Web Desk1

Published on:

മുംബൈ : നാല് വിവാഹങ്ങൾ കഴിച്ചത് മറച്ചുവെച്ചതിന് വഞ്ചന കുറ്റത്തിന് അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി (Bombay highcourt ) ജാമ്യം നിഷേധിച്ചു. ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു.

ഒരു മാട്രിമോണിയൽ (Matrimonial) സൈറ്റിൽ ഇയാളുടെ പ്രൊഫൈൽ (Profile) കണ്ടാണ് വിവാഹം കഴിച്ചതെന്നും അതിൽ മുമ്പ് വിവാഹം കഴിച്ച വിവരം മറച്ചു വെച്ചതായും ഭാര്യയുടെ പരാതിയിൽ പറയുന്നു. പരാതിക്കാരി 2022 ഏപ്രിലിൽ കണ്ടുമുട്ടുകയും , 2022 ജൂൺ 15-ന് വിവാഹിതരാവുകയും ആയിരുന്നു. വിവാഹത്തിന് ശേഷം ഭർത്താവ് നിരന്തരം സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ഏഴു ലക്ഷം രൂപ കൊടുത്തതായും പരാതിയിൽ പറയുന്നു. കൂടാതെ 32 ലക്ഷം രൂപയുടെ ആഭരണങ്ങൾ പണയം വെക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്.

എന്നാൽ ഡിസംബറിൽ, ഭർത്താവിന് വേറെ ഒരു ഭാര്യ ഉള്ളതായി അറിയുകയും, 2023 ജനുവരിയിൽ യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ നിന്ന് നാല് തവണ ഇതിന് മുമ്പ് വിവാഹം ചെയ്തിട്ടുണ്ടെന്നു യുവതി മനസിലാക്കിയത്. 2023 ഓഗസ്റ്റ് 7-ന് റായ്ഗഡ് ജില്ലയിലെ രസായനി പൊലീസ് സ്‌റ്റേഷനാണ് ക്രിമിനൽ വിശ്വാസലംഘനം, വഞ്ചന, ദ്വിഭാര്യത്വം, ക്രൂരത, ക്രിമിനൽ എന്നിവയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം , ഭാര്യയുടെ അഭിഭാഷകൻ മറ്റ് സ്ത്രീകളുമായുള്ള വിവാഹത്തിന്റെ രേഖകളും കോടതിയിൽ തെളിവായി നൽകിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ജാമ്യം നിഷേധിച്ചതെന്നു കോടതി വ്യക്തമാക്കി.

See also  നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ: മന്ത്രി വീണാ ജോർജ്

Leave a Comment