- Advertisement -
കണ്ണൂര്‍ (Kannoor) : കണ്ണൂർ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. (A bomb was thrown at the house of a BJP leader in Cherukunnu, Kannur.) കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല.
വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 2.30ഓടെയായിരുന്നു ആക്രമണം.
പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ചെറുകുന്നിൽ ഫ്ലക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി തർക്കമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.