തിരുവനന്തപുരത്തു മത്സരിക്കാൻ തരൂരെങ്കിൽ എതിരെ നിർത്തി ജയിപ്പിക്കാൻ ബി ജെ പി കൊണ്ട് വരിക അതിനേക്കാൾ പ്രമുഖനായ ഒരു വി ഐ പിയെ തന്നെയാകും. സി പി ഐ സ്ഥാനാർത്ഥി തത്കാലം ആരെന്നതിൽ ബി ജെ പിക്ക് ഒരു ഉത്കണ്ഠയുമില്ല. ഇനി അഥവാ തരൂരല്ല സ്ഥാനാര്ഥിയെങ്കിലും മണ്ഡലം റാഞ്ചിയെടുക്കുക ബി ജെ പി പോരാളികൾ തന്നെയാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഒന്നാമന്‍ ആരാണെന്നത് മാത്രമല്ല ഫോട്ടോ ഫിനിഷില്‍ മൂന്നാമതായി ആരാണെത്തുക എന്നതുപോലും തിരുവനന്തപുരത്ത് പ്രവചനം അസാദ്ധ്യം എന്ന സ്ഥിതിയാണിപ്പോൾ . അത്രയ്ക്ക് കടുത്ത പോരിനാണ് തലസ്ഥാനം മുന്‍ വര്‍ഷങ്ങളില്‍ സാക്ഷ്യംവഹിച്ചത്. നായര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. 2009ല്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയ തരൂരിനെ കാലുവാരാൻ ശ്രമിച്ച തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾ ഇന്നുമുണ്ട് സജീവമായി. അന്നെത്തെക്കാൾ ശക്തരാണിവർ. അന്നത്തെക്കാൾ തരൂരിനോട് പകയുമുണ്ടിവർക്ക്. അതുകൊണ്ടു തന്നെ ഇത്തവണ തരൂരിന് വിജയം ബാലികേറാമലയായി തന്നെ നിൽക്കും എന്നാണ് വിലയിരുത്തൽ.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ , തിരുവിതാംകൂർ രാജകുടുബത്തിലെ അദിത്യവർമ എന്നിവരുടെ പേരും തരൂരിന്റെ എതിരാളിയായി ബിജെപി ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നുണ്ട്. ഇതിനുപുറമെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെയും, മലയാളിയും കേന്ദ്ര ഐടി സഹ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരും തിരുവനന്തപുരത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമായിരിക്കും ഇത്തവണ തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത് എന്നതിൽ ഒരു സംശയവുമില്ല . ജയശങ്കറിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ തീ പാറും പോരാട്ടമായിരിക്കും നടക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ .എന്നാൽ അവസാനനിമിഷം ബിജെപി ആരെ ആകും കളത്തിലിറക്കുക എന്നത് കാത്തിരുന്ന് തന്നെ അറിയണം.കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ശശിതരൂര്‍ പരാജയപ്പെടുത്തിയത്. രാഹുൽ തരംഗം ആഞ്ഞടിച്ചിട്ടും രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടാണ് അന്ന് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനം.
ശശിതരൂര്‍ തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ തരൂരിനത് നാലാം അങ്കമാകും. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി അടുത്തിടെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പില്‍ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നുവെന്നും പക്ഷെ സാഹചര്യം കാണുമ്പോള്‍ മനസ് മാറിയെന്നുമാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.
എല്‍ഡിഎഫില്‍ തിരുവനന്തപുരം സിപിഐ സ്ഥാനാര്‍ത്ഥിക്കുള്ളതാണ്. ഇത്തവണ ആരുടെയും പേരുകള്‍ എല്‍ഡിഎഫ് ക്യാമ്പില്‍നിന്ന് ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാമതെത്തിയ സിപിഐയുടെ സി ദിവാകരന്‍ 25.6 ശതമാനം വോട്ടാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഐ.
ശശി തരൂര്‍ 41.19 ശതമാനം വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടാണ് നേടിയത്. 2014 ല്‍ ശശി തരൂര്‍ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ കഴിഞ്ഞ തവണ രാഹുൽ എഫക്ടിൽ 2,97,806 വോട്ടാണ് തരൂരിന് ലഭിച്ചത്. രണ്ടാമത് എത്തിയ ബി.ജെ.പിയുടെ ഒ. രാജഗോ പാലിന് 2,82,336 വോട്ട് ലഭിച്ചപ്പോള്‍ മൂന്നാമത് എത്തിയ സിപിഐയുടെ ബെന്നറ്റ് എബ്രഹാമിന് 2,48,941 വോട്ടും ലഭിച്ചു.എന്നാൽ ഇത്തവണ രാഹുൽ വയനാട്ടിൽ മത്സരിച്ചാലും കോൺഗ്രസിന് അതുകൊണ്ട് പ്രയോജനമില്ല കാരണം കഴിഞ്ഞ തവണ രാഹുൽ പ്രധാനമത്രി സ്ഥാനാർത്ഥിയെന്ന നിലയിലായിരുന്നു കേരളത്തിലെ ജനങ്ങൾ വോട്ട് നൽകിയത് എന്നാൽ ഇത്തവണ അങ്ങനെയല്ല കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാലും രാഹുൽ പ്രധാനമന്ത്രിയാവില്ലെന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കറിയാം
2009ല്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയ തരൂരിനെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സുകാര്‍ സ്വീകരിച്ചത് കോലം കത്തിച്ചും എതിര്‍ത്തുള്ള മുദ്രാവാക്യം വിളിച്ചുമായിരുന്നു. എന്നാല്‍ വിമര്‍ശകരെയടക്കം കൂടെ നിര്‍ത്തി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ തരൂര്‍ വിജയം കണ്ടു. എന്നാല്‍ കാര്യങ്ങള്‍ ഇത്തവണ തരൂരിന് അത്ര അനുകൂലമല്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഘട്ടത്തില്‍ ഹൈക്കമാന്‍ഡിനെയും കെപിസിസിയെയും ഒരുപോലെ വെല്ലുവിളിച്ച തരൂനെതിരെ നേതാക്കള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട് .
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഘട്ടത്തില്‍ തരൂരിന് പല ജില്ലകളിലും പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിലപാടാണ് കെപിസിസി അച്ചടക്ക സമിതിയടക്കം സ്വീകരിച്ചത്. വിഴിഞ്ഞം സമരത്തെ തുണക്കാത്തതിനാല്‍ തരൂരിന്റെ വോട്ട് ബാങ്കായിരുന്ന ലത്തീന്‍ സഭ ഉടക്കിനില്‍ക്കുകയാണ്. ഇത് തരൂരിന് ദോഷം ചെയ്യുമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ തരൂര്‍ ഇപ്പോള്‍ കൂടുതല്‍ ശക്തനായിരിക്കുന്നുവെന്ന് ഔദ്യോഗിക നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തരൂരിനെതിരെ നേതാക്കളാരും രംഗത്തുവരുന്നില്ലെന്ന് മാത്രം.എന്തായാലും മൂന്നുപാർട്ടിയും കട്ടകെട്ടി കാലത്തിലിറങ്ങിക്കഴിഞ്ഞു ആര് തോൽക്കും ആര് ജയിക്കും എന്ന്കള്ളത് കണ്ടുതന്നെ അറിയണം.