കാസര്‍കോട്: തുടര്‍ച്ചയായി രണ്ട് തവണ ബിജെപിസര്‍ക്കാര്‍ നരേന്ദ്രമോഡിയുടെ (Narendra Modi) നേതൃത്വത്തില്‍ അധികാരത്തില്‍ വന്നിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകാത്തതിന്റെ ക്ഷീണത്തിലാണ് കേരളത്തിലെ ബി.ജെപി. നേതൃത്വം. ഇതിനൊരു മാറ്റമുണ്ടാകാന്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റത്തിനൊരുങ്ങുകയാണ് ബി.ജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ( K Surendran) നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രക്ക് കാസര്‍കോട് ഇന്ന് തുടക്കമാകും. പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിര്‍വഹിക്കും. ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ ബിഹാറിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് നദ്ദ കാസര്‍കോട് എത്തില്ലെന്ന തീരുമാനം വന്നിരിക്കുന്നത്. ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും.
പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം മുദ്രാവാക്യം
പദയാത്രയില്‍ ഓരോ ദിവസവും ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുംം. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും സംഘടിപ്പിക്കും. വിവിധ മത-സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം .കാസര്‍കോട് മണ്ഡലത്തിലെ യാത്രയുടെ സമാപനം കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ വൈകിട്ട് ആറുമണിക്കാണ് നടക്കും.