റാപ്പർ വേടനെതിരെ പ്രതികാര നടപടി തുടർന്ന് ബിജെപി. (BJP takes revenge against rapper Vedan.) സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി എന്തിനാണ് വേടൻ്റെ പരിപാടി സംഘടിപ്പിച്ചതെന്നു ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്ണദാസ് ചോദിച്ചു. അതേസമയം വേടനെ ദേശവിരുദ്ധനാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു
പാലക്കാട് കോട്ടമൈതാനത്ത് സംസ്ഥാന സർക്കാരിൻറെ വാർഷികാഘോഷത്തിന്റെ ഭാഗമായി വേടന്റെ പരിപാടി സംഘടിപ്പിച്ചിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനുപേരാണ് ആസ്വദിക്കാനെത്തിയത്. വേടനെതിരെ ബിജെപി വീണ്ടും രംഗത്തെത്തി. വേടൻ്റെ പരിപാടി കാരണം പാലക്കാട് നഗരസഭയ്ക്ക് നാശനഷ്ടമുണ്ടായെന്നു ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്ണദാസ് പറഞ്ഞു.
അതേസമയം സംഘപരിവാർ റാപ്പർ വേടനെതിരെയുള്ള ആക്രമണം തുടരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പറഞ്ഞു.
റാപ്പ് ഗായകൻ ഹിരൺദാസ് മുരളി എന്ന വേടനെതിരായ ആർഎസ്‌എസ് നേതാവ് വിദ്വേഷം പ്രസംഗം നടത്തിയിരുന്നത് വിവാദയിരുന്നു. അതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പ്രതികാര നടപടിയും.