Sunday, July 6, 2025

കൊല്ലത്ത് ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിന് അടിയോടടി; നാല് പേര്‍ക്ക് പരിക്ക്

Must read

- Advertisement -

കൊല്ലം: ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടര്‍ന്ന് കേറ്ററിംഗ് തൊഴിലാളികള്‍ തമ്മില്‍ കൂട്ടയടി. സംഭവത്തില്‍ നാല് പേര്‍ക്ക് തലയ്ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിംഗ് തൊഴിലാളികള്‍ ആഹാരം കഴിക്കാനിരുന്നു. ഇവര്‍ പരസ്പരം ബിരിയാണി വിളമ്പി. എന്നാല്‍ ചിലര്‍ക്ക് സാലഡ് കിട്ടാതായതോടെ തര്‍ക്കമായി. ആ തര്‍ക്കം പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

ഇരുവിഭാഗങ്ങളായി തിരിഞ്ഞു യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തില്‍ നാല് പേരുടെ തലയ്ക്കു പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രണ്ട് കൂട്ടരും ഇരവിപുരം പോലീസില്‍ പരാതിയുമായി എത്തി. ഇന്ന് രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു

See also  സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കം….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article