- Advertisement -
മാധ്യമ പ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു. 50 വയസായിരുന്നു.സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. നെറ്റ്‌വര്‍ക്ക് 18 ല്‍ ജോലി ചെയ്തിട്ടുണ്ട്. മുതിര്‍ന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കാരം.