- Advertisement -
തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കെഎസ്ആര്‍ടിസി സിംഎംഡി സ്ഥാനത്ത് മാറിയ ബിജുപ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവിലെ കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ എന്‍ ഖോബ്രഗഡെയാണ് പുതിയ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. ഈയടുത്തകാലത്തായി ആരോഗ്യമേഖലയില്‍ നിരവധി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് ഇനി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സുമന്‍ ബില്ലയ്ക്കു പകരമാണ് നിയമനം. തൊഴില്‍ വകുപ്പ് സെക്രട്ടറിയായ ഡോ.കെ.വാസുകിക്ക് നോര്‍ക്കയുടെ പൂര്‍ണ്ണ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്.