Saturday, April 5, 2025

ബിജുപ്രഭാകര്‍ ഇനി വ്യവസായ വകുപ്പ് സെക്രട്ടറി, KSRTC എംഡി സ്ഥാനത്ത് നിന്ന് മാറ്റി

Must read

- Advertisement -

KSRTC എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബിജുപ്രഭാകറിന്റെ (Biju Prabhakar IAS) അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം.

ആന്റണിരാജുവിന് പകരമെത്തിയ ഗണേഷ്‌കുമാറുമായി യാതൊരു അഭിപ്രായ വ്യത്യസമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് കൂടുതല്‍ ചുമതലകളില്‍ നിന്ന് മാറുന്നതെന്നും ബിജുപ്രഭാകര്‍ പറഞ്ഞു.

ഐഎഎസ് തലത്തിലെ മറ്റ് മാറ്റങ്ങള്‍

ലേബര്‍ കമ്മിഷണറായിരുന്ന കെ വാസുകിയെ ലേബര്‍ ആന്‍ഡ് സ്‌കില്‍സ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നല്‍കി. ലേബര്‍ ആന്‍ഡ് സ്‌കില്‍സ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അര്‍ജുന്‍ പാണ്ഡ്യനെ ലേബര്‍ കമ്മിഷണറായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.

See also  ബാറിലിരുന്ന് പുകവലിക്കുന്നത് വിലക്കിയ ജീവനക്കാരനെ സംഘം ചേർന്ന് കല്ലെറിഞ്ഞുകൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article