കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെ ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കത്തില്‍ തുടര്‍നടപടിയുണ്ടാകാത്തതില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നതെന്നാണ് ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തിലുളളത്. വിദേശത്തായിരുന്ന ബിജു പ്രഭാകര്‍ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം ഒരു ദിവസം മാത്രമാണ് കെഎസ്ആര്‍ടിസി ഓഫീസിലെത്തിയത്. പിന്നീട് കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകളില്‍ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ഗതാഗത സെക്രട്ടറി എന്ന നിലയില്‍ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ജോലിക്ക് എത്തുകയും ചെയ്തിരുന്നു.
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു;അവധിയില്‍ പ്രവേശിച്ചത് സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തി ല്‍ ?

- Advertisement -