Friday, April 4, 2025

ആറാം വിവാഹ വാർഷികത്തിൽ ഭാവന

Must read

- Advertisement -

മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഇടം നേടിയ നടിയാണ് ഭാവന. ഭാവന എന്ന തൃശൂർകാരി പക്ഷേ, ആ നേട്ടത്തിലേക്കെത്താൻ അസാധാരണമായ വെല്ലുവിളികളിലൂടെ കടന്നു പോയിട്ടുണ്ട്. ഇന്ന് താരത്തിന്റെ ആറാം വിവാഹ വാർഷികമാണ്.

‘കണ്ണടച്ച് തുറക്കും പോലെ എന്നാൽ ഒരായുഷ്കാലം പോലെ’ എന്നാണ് ഭാവന വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായെല്ലാം താരത്തിന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റുകൾ പുറത്ത് വന്നിരുന്നു.

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു ഭാവനയുടെയും കന്നഡ സംവിധായകനായ നവീന്റെയും വിവാഹം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യര്‍ സംയുക്ത വര്‍മ്മ തുടങ്ങിയ മലയാളത്തിലെ നടിമാർ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

രണ്ടു പതിറ്റാണ്ടു കാലം ദക്ഷിണേന്ത്യൻ സിനിമകളിൽ നായികയായി നിൽക്കുകയെന്നത് ഒരു മലയാള നടിയെ സംബന്ധിച്ച് അപൂർവമായ നേട്ടമാണ്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമേ കന്നഡ തെലുങ്ക് തമിഴ് ചിത്രങ്ങളിലും ഭാവന അഭിനയിച്ചിട്ടുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ആദിൽ മൈമൂനത്ത് അഷ്‌റഫ്‌ സംവിധാനം ചെയ്ത ചിത്രത്തിലാണ് ഭാവന മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

See also  അതിനൂതന വിദ്യയുമായി വരുന്നു "ചാനൽ 30 ട്രാവൻകൂർ"
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article