മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് .
പിണറായിയുടെ വിശ്വസ്തനും ചാനല്‍ ചര്‍ച്ചകളില്‍ ലാവ്‌ലിന്‍ വിവാദ ഘട്ടത്തില്‍ പിണറായിക്കു വേണ്ടി വാദമുഖം തുറന്നവരില്‍ മുന്‍പന്തിയിലായിരുന്നു ഭാസുരേന്ദ്ര ബാബു.
കെ. രാഘവന്‍ പിള്ളയുടെയും കെ. പങ്കജാക്ഷിയമ്മയുടെയും ഇളയ മകനായി ആലപ്പുഴയില്‍ ജനനം. 76 വയസായിരുന്നു. SDv സ്‌കൂളിലും SD കോളേജിലുമായി പഠനം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ജീവനക്കാരനായി ഓദ്യോഗിക ജീവിതം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക്. നക്‌സല്‍ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്‌കാരിക വേദിയുടെ ചുമതല വഹിച്ചു.പ്രേരണ, കോമറേഡ് എന്നീ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പില്‍ പൊലീസ് മര്‍ദ്ദനം, നാല് വര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിച്ചു. കേരളത്തില്‍ ഫെമിനിസ്റ്റ് ആശയം അവതരിപ്പിച്ചവരില്‍ പ്രമുഖന്‍
മാര്‍ക്‌സിസ് ചരിത്രകാരനായ ഡി ഡി കൊസാംബിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ഭാര്യ ഇന്ദിരയും നക്‌സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. മക്കള്‍ : തനൂജ, ജീവന്‍ ബാബു.
പ്രമുഖ പുസ്തകങ്ങള്‍
- മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം
- നിത്യചൈതന്യ യതിക്ക് ഖേദപൂര്‍വ്വം
- ഇടതുപക്ഷം ദേശീയ അധികാരത്തിലേക്ക്
Translations - മിത്തും യാഥാര്‍ത്ഥ്യവും ( D D Cosamby )
- രോഷജനകമായ പ്രബന്ധങ്ങള്‍
( D D Cosamby ) - അയോദ്ധ്യ നേരും നുണയും
( H D സങ്കാലിയ ) - ഇന്ത്യന്‍ നിരീശ്വരവാദം
( ദേബീ പ്രസാദ് ചതോപാദ്ധ്യായ
…………..