കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസ് ഔട്ട് ലെറ്റുകളില്‍ മദ്യ വില്‍പ്പനയ്ക്ക് കമ്മിഷന്‍. വിജിലന്‍സ് പരിശോധനയില്‍ വന്‍ തുക കണ്ടെത്തി. മദ്യ കമ്പനി ഏജന്റില്‍ നിന്നാണ് രണ്ടു ലക്ഷത്തോളം രൂപ പിടി കൂടിയത്.
ഇന്ന് (14/05/2024) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റില്‍ പരിശോധന നടത്തിയത്. പരിശോധന നടത്തുമ്പോള്‍ മദ്യ കമ്പനിയുടെ ഏജന്റ്, കഴിഞ്ഞ മാസം വിറ്റ വകയിലുള്ള കമ്മിഷന്‍ തുകയായ 8,000/- രൂപ സെയില്‍സ്മാന് കൈമാറുകയായിരുന്നു.തുടര്‍ന്ന് മുണ്ടൂര്‍ കണ്‍സ്യൂമര്‍ഫെഡില്‍വിജിലന്‍സ് നടത്തിയപരിശോധനയില്‍ പ്രീമിയം കൗണ്ടറിലെ മേശക്ക് താഴെ കടലാസ് ചുരുളുകളില്‍ വിവിധ കമ്പനികള്‍ നല്‍കിയ നിലയില്‍ 15,180/- രൂപയും വിജിലന്‍സ് കണ്ടെടുത്തു.
തുടര്‍ന്ന് മദ്യ കമ്പനി ഏജന്റുമാര്‍ വന്നവാഹനം പരിശോധിച്ചു. അതില്‍ 43 ബ്രൗണ്‍ കവറുകളിലായിപാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ബെവ്‌കോഔട്ട് ലെറ്റുകളുടെ പേര്, കമ്മീഷന്‍ തുക എന്നിവ രേഖപ്പെടുത്തിയ 1,78,340/- രൂപയും വിജിലന്‍സ് പിടികൂടി.ഇപ്രകാരം ആകെ 2,01,520/-രൂപ വിജിലന്‍സ് ഇന്ന് (14/05/2024) പിടികൂടി. കേരളത്തിലെ ബെവ്‌കോ ഔട്ട് ലെറ്റുകള്‍ വഴിയും, കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട് ലെറ്റുകള്‍ വഴിയും ചില ജീവനക്കാര്‍ സര്‍ക്കാര്‍ മദ്യം വില്‍പ്പന നടത്താന്‍ മടി കാണിക്കുന്നതായും എന്നാല്‍ സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം കമ്മിഷന്‍ വാങ്ങി ഔട്ട് ലെറ്റുകളില്‍ പ്രദര്‍ശിപ്പിച്ച് കൂടുതല്‍ വില്‍പ്പന നടത്താന്‍ ഉത്സാഹം കാണിക്കുകയുംചെയ്യുന്നതായിവിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം നിരവധി ദിവസം നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് കമ്മിഷനുമായി വന്ന സ്വകാര്യ മദ്യ ഡിസ്റ്റിലറിയിലെ ഏജന്റുമാരെ പിന്തുടര്‍ന്ന് കൈയ്യോടെ പിടികൂടാനായത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു മദ്യ കമ്പനിയുടെ ഏജന്റിന്റെ കൈയ്യില്‍ നിന്നും കഴിഞ്ഞ മാസം ഒന്‍പതാം തിയതി ഒറ്റപ്പാലം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാര്‍ക്ക് കമ്മിഷനായി നല്‍കാന്‍ കൊണ്ടുവന്ന 51,500/- രൂപയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പിടികൂടിയിരുന്നു.
പാലക്കാട് ഇന്ന് നടന്ന മിന്നല്‍ പരിശോധനയില്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി . സി.എം.ദേവദാസിനെകൂടാതെ ഇന്‍സ്‌പെക്ടറായ . ബിന്‍സ് ജോസഫ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍,
.ബൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉവൈസ്, സുബാഷ്, രാകേഷ്, രഞ്ജിത് സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, ജിഥിന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.