ബീയറിന് വീര്യം അനുസരിച്ച് 30 രൂപ വരെ കൂടും…

Written by Web Desk1

Published on:

ബെംഗളൂരു (Bengaluru) : കർണാടകയിൽ ബീയർ വില 10 രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണു വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ കുറച്ചതിനു പിന്നാലെയാണിത്.‌

2023–24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപനയിലൂടെ 5703 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്. കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്തു ബീയർ വിൽപന ഇരട്ടിച്ചതോടെയാണു വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനു ശേഷം 2 തവണ ബീയർ വില വർധിപ്പിച്ചിട്ടുണ്ട്.

See also  IDA നാഷണൽ ഡെന്റിസ്റ് ഡേ ആഘോഷിച്ചു. (March -6)

Related News

Related News

Leave a Comment