ചെന്നൈ: ചെന്നൈ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം ഹൈഡ്രജൻ ബലൂൺ
[ Hydragen Baloon ] പതിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ഹൈഡ്രജൻ ബലൂണാണ് റൺവേയ്ക്ക് സമീപം പതിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ നെഹ്റു സ്‌റ്റേഡിയത്തിൽ കെട്ടിയിട്ടിരുന്ന ബലൂണാണ് റൺവേയിൽ പതിച്ചത്. ബലൂൺ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ ആരും തന്നെ കണ്ടിരുന്നില്ല. നിലത്ത് കിടന്ന ബലൂൺ റൺവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലാണ് പെട്ടത്. ആ സമയം വിമാനങ്ങളൊന്നും ലാൻഡ് ചെയ്യാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ശക്തമായി കെട്ടിയിട്ടും ബലൂൺ പറന്നതെങ്ങനെ എന്നതിനെപ്പറ്റി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.