- Advertisement -
വീര്യം കുറഞ്ഞ മദ്യം വിപണയില്‍ എത്തിക്കാന്‍ വന്‍കിട മദ്യ കമ്പനികളും രംഗത്തെത്തി. നികുതി ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി ബക്കാര്‍ഡി കമ്പനി സര്‍ക്കാരിനെ സമീപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്ക് സംബന്ധിച്ച ശിപാര്‍ശ ജിഎസ്ടി കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയതിന് പിന്നാലെയാണ് മദ്യ കമ്പനികളുടെ നീക്കം. ഈ മാസം നാലിനാണ് ബക്കാര്‍ഡി കമ്പനി കുറഞ്ഞ നികുതി നിരക്ക് അടങ്ങുന്ന പ്രൊപ്പോസല്‍ സര്‍ക്കാരിന് കൈമാറിയത്. ഇതും സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് ഇ-ഫയല്‍ രേഖകള്‍ തെളിയിക്കുന്നു. അതായത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ആദ്യം വിപണയില്‍ എത്തുക വന്‍കിട മദ്യകമ്പനികളുടെ ഉല്‍പന്നമാണെന്ന് ഉറപ്പായി. നിലവിലുള്ള മദ്യത്തിന് 400 രൂപയില്‍ കൂടുതലുള്ള ഫുള്‍ ബോട്ടിലിന് 251 ശതമാനമാണ് നികുതി.