Saturday, April 5, 2025

പിതാവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തെരുവ് നായ്‌ക്കൾ കടിച്ചുകീറി കൊന്നു

Must read

- Advertisement -

ഹൈദരാബാദ്: പിതാവിനോടൊപ്പം വീടിനുളളിൽ കിടന്നുറങ്ങിയ ഒരു വയസുകാരനെ തെരുവ് നായ്ക്കൾ (Stray dogs) കടിച്ചുകീറി കൊലപ്പെടുത്തി. തെലങ്കാനയിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. ഷെംഷാബാദ് സ്വദേശിയായ കെ സൂര്യകുമാറിന്റെ മകൻ കെ നാഗരാജുവാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തേക്ക് വലിച്ചിഴച്ചുക്കൊണ്ടുവന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ (Stray dogs) ആക്രമിക്കുന്ന ശബ്‌ദം കേട്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

നായ്ക്കളെ കല്ലെറിഞ്ഞും കമ്പ് കൊണ്ടും അടിച്ചോട്ടിച്ചതിന് ശേഷമാണ് കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചത്.അതേസമയം, കുഞ്ഞിനെ തെരുവ് നായ്ക്കൾ (Stray dogs) വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത് സൂര്യകുമാർ അറിയാത്തതിൽ പൊലീസും അയൽവാസികളും സംശയത്തിലാണ്. കുഞ്ഞിന് പാല് കൊടുത്ത് പന്ത്രണ്ട് മണിയോടെ ഉറക്കി കിടത്തിയതാണെന്ന് സൂര്യകുമാർ പൊലീസിന് മൊഴി നൽകി. സംഭവം നടക്കുമ്പോൾ സൂര്യകുമാറിന്റെ ഭാര്യ വീട്ടിലില്ലായിരുന്നു.കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സംശയങ്ങൾ നിലനിൽക്കുന്നത് കൊണ്ട് സൂര്യകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

See also  നേന്ത്ര പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ???
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article