മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

Written by Web Desk1

Published on:

മലമ്പുഴ (Malampuzha): കൂമ്പാച്ചി എരിച്ചരം മലയിൽ കയറി കുടുങ്ങിയ ബാബു (Babu) വിൻ്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ചെറാട്ടിൽ താമസിച്ചിരുന്ന റഷീദ (Rasheeda lived in Malampuzha Cherat) (46), മകൻ ഷാജി (Shaji)(23) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാത്രി 11നോടെ കടുക്കാംകുന്നം മേൽപാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

മലമ്പുഴ പോലീസെത്തി മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. ഇവർ താമസിക്കുന്ന കടുക്കാംകുന്നം മേൽപാലത്തിന് സമീപത്ത് നിന്ന് 200 മീറ്റർ അകലെയാണ് സംഭവം.

2022ൽ കുമ്പാച്ചി മലയിൽ കയറിയ ബാബു മുകളിലെ മലയിടുക്കിൽ കുടുങ്ങിപോയിരുന്നു. 43 മണിക്കൂർ പണിപ്പെട്ട് സെെന്യവും എൻഡിആർഎഫും സംയുക്തമായാണ് അന്ന് ഇറക്കിയത്.

See also  സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ്

Leave a Comment