സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി മുതല്‍ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’; പേര് മാറ്റാതെ ഫണ്ടില്ലെന്ന് കേന്ദ്രം; എന്ത് വന്നാലും പേര് മാറ്റില്ലെന്ന നിലപാട് മാറ്റി വീണാജോര്‍ജ്

Written by Taniniram

Published on:

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്നാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പമാണ് പുതിയ പേര് ചേര്‍ക്കുന്നത്. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എന്ത് വന്നാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസംഗിച്ചത്. എന്നാല്‍ പേരുമാറ്റാതെ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തതോടെ സംസ്ഥാനം നിലപാട് മാറ്റി.

പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാഗ്ലൈനും ചേര്‍ക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് ചേര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡില്‍ പേര് എഴുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

See also  തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

Related News

Related News

Leave a Comment