അയോധ്യ രാമക്ഷേത്രം ഭാരത നിർമ്മാണത്തിന് – സ്വാമി അധോക്ഷജാനന്ദ്

Written by Web Desk1

Published on:

തിരുവനന്തപുരം; അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രാണപ്രതിഷ്ഠ രാഷ്ട്ര നിർമാണത്തിനു വേണ്ടിയാണെന്ന്‌ പുരി ഗോവര്ധന മഠം ആചാര്യൻ സ്വാമി അധോക്ഷജാനന്ദ് ദേവതീർത്ഥ. ഭാരതത്തിലെ 52 ശക്തിപീഠങ്ങളുടെ ദര്ശനവുമായി ബന്ധപ്പെട്ടു കന്യാകുമാരിയിൽ നിന്നും മടങ്ങിയ അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരെ കാണുകയുണ്ടായി. രാംലല്ല പ്രതിഷ്ഠയെ പുരി മഠത്തിലെ ശങ്കര പരമ്പര പിന്തുണക്കുന്നു. ശൃംഗേരി മഠമാണ് വ്യത്യസ്ത നിലപാട് അറിയിച്ചത്.

നിഷ്പക്ഷ നിലപാടാണ് പുരി മഠത്തിനുള്ളത്. ധർമ്മസ്ഥലങ്ങളിൽ നിലവിലെ സ്ഥിതി തുടരണം. അയോധ്യക്ക് സമാനമായി മധുര, കാശി എന്നിവിടങ്ങളിലെ തർക്കങ്ങളും പരിഹരിക്കണം. അഖണ്ഡ ഭാരതം നമ്മുടെ സംസ്കാരമാണ്. അതിന്റെ ഓർമ്മ യ്ക്കായി ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് , കംബോഡിയ, തായ്‌ലൻഡ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.

സനാതന ധർമ്മം സ്ഥാപിച്ച ആദിശങ്കരന്റെ കേരളഭൂമി ധന്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ഉത്രാടം തിരുനാൾ സ്മാരക ഫൗണ്ടേഷന്റെ അതിഥി ആയാണ് അദ്ദേഹം കേരളത്തിലെത്തിയത്. കോട്ടയ്ക്കകം ഭജനപ്പുര മണ്ഡപത്തിൽ നടന്ന ശ്രീചക്ര പൂജയിൽ അദ്ദേഹം പങ്കെടുത്തു. ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ഡോക്ടർ ജി. രാജ്‌മോഹൻ, വൈസ് ചെയർമാൻ പ്രവീഷ് കുഴിപ്പള്ളി തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

See also  അക്ബറും സീതയും ഒന്നായി : ഇനി അവർ സൂരജും തനായയും ആയേക്കും

Related News

Related News

Leave a Comment