Thursday, August 14, 2025

പ്രസിദ്ധ കാഥികൻ പ്രൊഫ അയിലം ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു.

നാടക പ്രവര്‍ത്തകനും തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം മുന്‍ സെക്രട്ടറിയുമാണ്.

Must read

- Advertisement -

തിരുവനന്തപുരം: കാഥികനും നാടകപ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. നാടക പ്രവര്‍ത്തകനും തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം മുന്‍ സെക്രട്ടറിയുമാണ്.

1952 ല്‍ വര്‍ക്കല എസ്എന്‍കോളേജില്‍ പഠിക്കുമ്പോഴാണ് അയിലം ഉണ്ണികൃഷ്ണന്‍ കഥാപ്രസംഗത്തിലേക്ക് എത്തുന്നത്. ചെറുപ്പം മുതല്‍ അച്ഛന്‍ കുഞ്ഞിശങ്കരന്‍ ഭാഗവതര്‍ക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങള്‍ക്കും പോകാറുണ്ടായിരുന്നു. സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെയും കഥാപ്രസംഗങ്ങള്‍ ഉണ്ണികൃഷ്ണന് പ്രചോദനമായി. തുടര്‍ന്ന് മണമ്പൂര്‍ ഡി രാധാകൃഷ്ണന്റെ ശിഷ്യത്വം നേടി.

ആദ്യ വര്‍ഷം തന്നെ 42 കഥകളാണ് അയിലം ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചത്. രക്തപുഷ്പം എന്ന് കഥയാണ് ആദ്യമായി അവതരിപ്പിക്കുന്നത്. കേരള സംസ്ഥാന പുരസ്‌കാരം, സാംബശിവന്‍ പുരസ്‌കാരം, കെടാമംഗലം പുരസ്‌കാരം, പറവൂര്‍ സുകുമാരന്‍ പുരസ്‌കാരം, ഇടക്കൊച്ചി പ്രഭാകരന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

See also  തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍ദ്ദേശിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article