ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഹര്‍ഷിദ്, അഭിരാം എന്നീ പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. മാനന്തവാടിയില്‍ മാതനെ ക്രൂരമായി വലിച്ചിഴച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനാണ് നാലംഗ സംഘം പുല്‍പ്പള്ളി – മാനന്തവാടി റോഡിലൂടെ യുവാവിനെ വലിച്ചിഴച്ചു കൊണ്ടു പോയത്. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികളുടെ തെറി വിളി ചോദ്യം ചെയ്തതോടെയാണ് മര്‍ദനത്തിലേക്കെത്തിയത്. പിന്നാലെ അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. ദേഹമാസകലം പരുക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
നിലവില്‍ വധശ്രമമടക്കമുള്ള വകുപ്പാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂടല്‍കടവില്‍ മാതനു നേരെ ആക്രമണമുണ്ടായത്. വിഷയത്തില്‍ ഇടപ്പെട്ട മുഖ്യമന്ത്രി പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു