തേഞ്ഞിപ്പാലം : കെകെ ശൈലജയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സംഭവ സ്ഥലം ബോംബ് സ്‌ക്വാഡ് സന്ദര്‍ശിച്ചു. സ്‌ഫോടക വസ്തുക്കള്‍ പതിച്ച സ്ഥലത്തെ സാമ്പിള്‍ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ചെറിയ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം.
ഹരിഹരന്‍റെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാമര്‍ശത്തെ ആര്‍എംപിയും കോണ്‍ഗ്രസും തളളിപ്പറഞ്ഞിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് ഹരിഹരന്‍ ഫെയ്‌സ്ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു.
വടകരയില്‍ ശനിയാഴ്ച നടന്ന യുഡിഎഫ്, ആര്‍എംപി ജനകീയ പ്രതിഷേധവേദിയിലാണ് ഹരിഹരന്‍ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം ചര്‍ച്ചയായതോടെ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.