തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ ദൗത്യസംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. പതിനാലാം ബ്ലോക്കിലാണ് ആനയുണ്ടായിരുന്നത്. ആനക്കൊപ്പം മറ്റൊരു ആന കൂടിയുണ്ടായിരുന്നു. ഏഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു ആന മുന്നോട്ടു പോയത്. പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്‌കത്തില്‍ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. പിന്നീട് കുങ്കയാനകളായ കോന്നിസുരേന്ദ്രന്‍, കുഞ്ചു, വിക്രം എന്നിവരെത്തി കൊമ്പനെ തളളി ലോറിയില്‍ കയറ്റി.
മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോടനാടെത്തിച്ച് മറ്റ് ശുശ്രൂഷകള്‍ ആരംഭിക്കും.