തൃശ്ശൂർ (Thrissur) : കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് വിജിലൻസിന്റെ പിടിയിലായി. (Jayaprakash, a native of Irinjalakuda, who was an assistant labor officer in Chavakkad, was caught by the vigilance while accepting a bribe.) ഗുരുവായൂരിലെ ഒരു ഹോട്ടലിൽ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന്റെ തുടക്കം ഓഗസ്റ്റ് 30-നാണ്. ജയപ്രകാശ് ഗുരുവായൂരിലെ ഒരു ഹോട്ടലിൽ പരിശോധന നടത്തുകയും താത്കാലിക ജീവനക്കാരുടെ എണ്ണം അനുവദനീയമായതിലും അധികമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. നടപടി ഒഴിവാക്കാൻ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അദ്ദേഹം, ഹോട്ടൽ മാനേജരോട് സെപ്റ്റംബർ 16-ന് ഓഫീസിൽ എത്താൻ നിർദേശിച്ചു. ഓഫീസിൽ എത്തിയ മാനേജർ 5,000 രൂപ കൈക്കൂലിയായി നൽകി.
പിന്നീട്, ജയപ്രകാശ് ഫോൺ വിളിച്ച് 5,000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ സമയത്ത് അദ്ദേഹത്തിന് കാക്കനാട്ടിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു. എന്നാൽ, ഈ വിവരം ഹോട്ടൽ മാനേജരെ അറിയിക്കാതെ, കൈക്കൂലി വാങ്ങുന്നതിനായി കാക്കനാട്ടിൽ നിന്ന് തൃശ്ശൂരിലെത്തി. വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കിയ കെണിയിൽ വീണ് ജയപ്രകാശ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി.വിജിലൻസ് ജയപ്രകാശിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.