Thursday, April 3, 2025

നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍

Must read

- Advertisement -

ഫെബ്രുവരി രണ്ടിന് ബജറ്റ്

തിരുവനന്തപുരം: 2024 ലെ ആദ്യ നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം തുടങ്ങുക. ബജറ്റ് പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഈ സമ്മേളനത്തിൽ നടക്കും.

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് പ്രഖ്യാപനം നടത്തുക. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരില്‍ പുതുതായി രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം ചേരുന്നത്. നയപ്രഖ്യാപന പ്രസംഗം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

See also  നിർത്തിയിട്ടിരുന്ന ബസ് എടുക്കവേ തട്ടി സൈക്കിളുമായി നടന്നുപോയ വയോധികന് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article