Sunday, March 30, 2025

ആശാ വർക്കർ സമരം; നിരാഹാരമിരിക്കുന്ന എം എ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എം എം ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ പകരം ബീന പീറ്റർ നിരാഹാര സമരം ഏറ്റെടുത്തു.

Must read

- Advertisement -

ആശാ വർക്കർമാരുടെ സമരവേദിയിൽ നിരാഹാര സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിന്റെ ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. (Kerala ASHA Health Workers Association State General Secretary MA Bindu, who is on a hunger strike at the ASHA workers’ protest site, has been shifted to the hospital due to deteriorating health condition.)

കഴിഞ്ഞ 7 ദിവസമായി ഇവർ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുകയാണ്. എം എം ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ പകരം ബീന പീറ്റർ നിരാഹാര സമരം ഏറ്റെടുത്തു. എം എം ബിന്ദുവിനൊപ്പം ഷൈലജ, തങ്കമണി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്.

ആശാവർക്കർമാരുടെ രാപ്പകൽ സമരം ഒന്നരമാസവും നിരാഹാര സമരം ഏഴു ദിവസവും പിന്നിട്ടിരിക്കുകയാണ്. സമരം ദിവസങ്ങൾ നീളുമ്പോഴും പിന്നിടുമ്പോഴും ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശാ വർക്കേഴ്സ്.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം തുടരുന്ന ആശാവർക്കർമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഇതുവരെ സർക്കാർ ഡോക്ടർമാർ എത്തിയില്ലെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വിമർശിച്ചിരുന്നു.

അതേസമയം, ആശമാരുടെ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. ആശാ പ്രവർത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ചർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു.

തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ അത് ചെയ്യുന്നവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ആണുങ്ങളുടെ ഭാഗത്തുനിന്ന് പരിഹാസമാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിൻ്റെ പേരാണ് പരിഹാസമെന്നും ജോയ് മാത്യു ആരോപിച്ചു. ജനാധിപത്യം എന്നൊന്നുമില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. ഇന്ത്യ ഭരിക്കുന്നവരുടെ അതേ നയമാണ് ഇവിടെയുമെന്നും ജോയ് മാത്യു പറഞ്ഞു.

See also  ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയത്തിൽ 1000 രൂപയുടെ വർധന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article