പോക്സോ കേസിൽ റിപ്പോർട്ടർ ചാനലിലെ അരുൺ കുമാറിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ; ചോദ്യങ്ങൾ അനുചിതമെന്ന് ഹൈക്കോടതി; ഉപാധികളോടെ മുൻ‌കൂർ ജാമ്യം

Written by Taniniram

Published on:

സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, സബ് എഡിറ്റര്‍ എസ്. ഷഹബാസ് അഹമ്മദ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍, ഈ വിലയിരുത്തല്‍ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കലോത്സവത്തില്‍ ഒപ്പനയുടെ റിപ്പോര്‍ട്ടിങ്ങിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നല്‍കിയ പരാതിയിലാണ് പോക്സോ വകുപ്പുകള്‍ പ്രകാരം ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

See also  അയോധ്യയിൽ ഒന്നര വര്ഷം മണം പരത്തുന്ന അഗർബത്തി

Leave a Comment