Friday, April 4, 2025

പൈപ്പിൽ നിന്നു വെള്ളമെടുക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു

Must read

- Advertisement -

വണ്ടിപ്പെരിയാർ (Idukki) : പൈപ്പിൽ നിന്നു വെള്ളമെടുക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണി ഉൾപ്പെടെ രണ്ടുപേർക്കു വെട്ടേറ്റു. ഒരാൾ പൊലീസ് പിടിയിൽ. അരണക്കൽ ഹില്ലാഷ് എസ്റ്റേറ്റിൽ കവിത (Poetry at Aranakkal Hillash Estate) (25), ഭർത്താവ് ചിന്നപ്പൻ (30) എന്നിവർക്കാണു വെട്ടേറ്റത്. സാരമായി പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി (Kottayam Medical College Hospital)യിൽ പ്രവേശിപ്പിച്ചു. കവിത ഗർഭിണിയാണ്. സംഭവത്തിൽ എസ്റ്റേറ്റ് ലയത്തിൽ ഗുരുചാർളിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ പൈപ്പിൽ നിന്നു വെള്ളമെടുക്കാനെത്തിയ കവിതയെ തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ഗുരുചാർളി അസഭ്യം വിളിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഭാര്യയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്യാനെത്തിയ ചിന്നപ്പനും ഗുരുചാർളിയും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിനിടെ വീട്ടിനുള്ളിൽനിന്നു കത്തിയെടുത്ത ചാർളി കവിതയെയും ചിന്നപ്പനെയും വെട്ടുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

See also  ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article