Wednesday, April 9, 2025

കടയുടെ മുന്നില്‍ ഇരുന്നതിനെച്ചൊല്ലി തര്‍ക്കം; 59കാരനെ കടയുടമ വെട്ടിക്കൊന്നു

Must read

- Advertisement -

കൊച്ചി: കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ കടയുടമയുടെ വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വടക്കേ ഇരുമ്പനം ചുങ്കത്ത് ശശി (59) ആണ്വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതി ഇരുമ്പനം അറക്കപ്പറമ്പില്‍ ഹരിഹരനെ (65) ഹില്‍പ്പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലാണ് ഹരിഹരന്റെ കട. തുണിക്കടയും ടെയ്ലറിങ് ഷോപ്പും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് തർക്കം നടന്നത്.

കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ശശിയോട് ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി പോയില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരന്‍ കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നു. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

See also  നിക്ഷേപം തിരികെ ലഭിക്കാത്തതിൽ ആത്മഹത്യ ശ്രമം; കോന്നി സ്വദേശിയുടെ നില അതീവ ​ഗുരുതരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article