വീണ്ടും വില്ലനായി അരളിച്ചെടി…സൂക്ഷിക്കുക

Written by Taniniram

Published on:

പത്തനംതിട്ട: യു.കെ യാത്രക്കിടെ മലയാളി നഴ്‌സ് മരിച്ച സംഭവത്തിന് പിന്നില്‍ അരളിപ്പൂവാണെന്ന സംശയത്തില്‍ നില്‍ക്കുബോള്‍ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട തെങ്ങമത്ത് അരളിചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. പശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അരളിചെടിയുടെ ഇലയാണെന്ന് കണ്ടെത്തി.

ആഹാരശേഷമുളള ദഹനക്കേടാണ് പശുവിനെന്നാണ് ഉടമ പങ്കജവല്ലി ആദ്യം കരുതിയത്. മറ്റ് പശുക്കള്‍ക്ക് ഇല നല്‍കാത്തത് ഭാഗ്യമായെന്നും അവര്‍ പറയുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. അരളിപ്പൂവിന് പൂജാകാര്യങ്ങളില്‍ തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. പൂവിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപ്പോര്‍ട്ടുകള്‍ കിട്ടിയാലേ നടപടി എടുക്കാനാകൂ എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്‌.

See also  പോലീസിനുനേരെ പട്ടിയെ അഴിച്ചുവിട്ട പ്രതി അറസ്റ്റിൽ

Related News

Related News

Leave a Comment